വേർപിരിയാനാകാതെ
ഒരുറക്കമുണർന്നെണീറ്റ തളർച്ച ,ശരീരമാകെ തണുത്തു മരവിച്ച പോലെ ..
സൂര്യ വെളിച്ചത്തിൽ നിന്നും ഇരുട്ട് മുറിയിലേക്ക് നടന്നു കയറിയ പ്രതീതി
ഓർമകൾ ശൂന്യതയിലേക്ക് കൂപ്പു കുത്തിയിരിക്കുന്നു..
ഒരു സ്വപ്നം കണ്ടു ഞെട്ടിയുണർന്ന പോലെ അവൻ ചാടിയെണീറ്റു..
ഇരുട്ട് മുറിയിലെ നിശബ്ധദതയും ,ഏകാന്തതയും അവനിൽ ഭീതിയുണർത്തി.
"എനിക്കെന്താണ് സംഭവിച്ചത് ?? ഞാനെവിടെയ??? "
ഉപബോധ മനസ്സിനോടായി അവൻ ചോദിച്ചു കൊണ്ടിരുന്നു .
ഭയപ്പാടോടെ കൂരിരുട്ടിൽ വെളിച്ചം തേടി അലയവെ
എവിടെ നിന്നോ ഒരു സൂര്യ കിരണം അവന്റെ
കണ്ണുകളിലേക്കു ഇരച്ചു കയറി
കണ്ണുകളിലേക്കു ഇരച്ചു കയറി
പ്രതീക്ഷയുടെ ആ നുറുങ്ങു വെട്ടം ലക്ഷമാക്കി അവൻ മുന്നിലേക്ക് നടന്നു .
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ദുഷിച്ച ഗന്ധം
അവിടെ അവനെ അസ്വസ്ഥനാക്കുന്നുണ്ട്..
എല്ലാം സഹിച്ച് ഇരുട്ടിൽ തപ്പി തടഞ്ഞ് ലക്ഷ്യ സ്ഥാനത്തേക്ക്
നടന്നടുത്തു. തുറന്നു കിടന്ന വാതിൽ പാളിയിലൂടെ കടന്നു വന്ന
പ്രകാശ കിരണങ്ങൾ അവനു പുതു ജീവൻ നൽകി.
പിന്നെ ഒരു നിമിഷം പോലും ചിന്തിച്ചു നിൽക്കാതെ വാതിൽ തള്ളി
തുറന്ന് എങ്ങോട്ടെന്നില്ലാതെ അവിടെ നിന്നും ഓടിയകലുകയായിരുന്നു .
ഭയാനകതയിൽ നിന്നിറങ്ങിയോടി സുരക്ഷിത സ്ഥാനത്ത് എത്തിചേർന്നു
എന്ന ആത്മവിശ്വാസം കൈവന്നതിനു ശേഷമാണ് അവനതു ശ്രദ്ധിച്ചത്
ചുറ്റുപാടുകൾ സുപരിചിതമാണ് പക്ഷെ ഓർമയിലെക്കാൾ
മനോഹരമായിരിക്കുന്നു പറന്നകലുന്ന കിളി കൊഞ്ചലും ,
കണ്മുന്നിൽ പൊഴിഞ്ഞു വീഴുന്ന പൂവിതളുകളും കാഴ്ച്ചയെ
മറക്കുന്ന കോട മഞ്ഞും അവന്റെ മനസിനെ കുളിരണിയിച്ചു .
മാദക ഗന്ധവും പേറി വന്ന കുളിർ കാറ്റിൽ ഒരു നിമിഷം എല്ലാം
മറന്നവൻ അലിഞ്ഞു ചേർന്നു പണ്ടെങ്ങോ അനുഭവിച്ചു മറന്ന
ആ പരിചിത ഗന്ധത്തിന്റെ ഉത്ഭവം തേടി മുന്നിലേക്ക് ചുവടുകൾ വെച്ചു ..
കാറ്റിൽ പൊഴിഞ്ഞു വീഴുന്ന വാകപൂക്കൾ അവിടമാകെ മനം മയക്കുന്ന ഗന്ധം
പരത്തുന്നുണ്ട് .കണ്ണിനു കുളിർമയേകുന്ന കാഴ്ച്ച
അവിടെ മരച്ചോട്ടിലായി കണ്ട ബഞ്ചിൽ അവൻ ഇരുപ്പുറപ്പിച്ചു .
കണ്ടു മറന്ന ഏതോ സ്വപനം ഓർമയിലേക്ക് ഒഴുകിയടുക്കും പോലെ .
ഭൂത കാലത്തിലേക്ക് തിരികെ നടക്കേണ്ടിയിരിക്കുന്നു ..
അവിടെ മരച്ചോട്ടിലായി കണ്ട ബഞ്ചിൽ അവൻ ഇരുപ്പുറപ്പിച്ചു .
കണ്ടു മറന്ന ഏതോ സ്വപനം ഓർമയിലേക്ക് ഒഴുകിയടുക്കും പോലെ .
ഭൂത കാലത്തിലേക്ക് തിരികെ നടക്കേണ്ടിയിരിക്കുന്നു ..
ഇളം കാറ്റിൽ പൊഴിഞ്ഞു വീണ വാക പൂക്കളിൽ ഒന്ന് അവന്റെ
മുഖത്ത് പതിച്ച് കൈകളിലേക്ക് വഴുതി വീണു ,
ഒരു ചെറു ചിരിയോടെ അവനതു കൈക്കുമ്പിളിലൊതുക്കി
മെല്ലെ കൈകൾ തുറന്ന് അതിന്റെ ഭംഗി ആസ്വദിക്കവേ
ചില ഓർമകൾ ആ പൂവിതൾ തുമ്പിലൂടെ മിന്നി മാഞ്ഞു
പോകും പോലെ അവനു തോന്നി ആ വാക മരച്ചോടും ,
പഴയ ബഞ്ചുമൊക്കെ ഓർമയിൽ എവിടെയൊക്കെയോ
കണ്ടു മറന്ന പോലെ ..
കണ്ടു മറന്ന പോലെ ..
അവൻ ചിന്തകൾ ഒന്നുകൂടി ബലപ്പെടുത്തി ,ഓർമ്മകൾ തെളിയുന്നു
തിരശീലയിലെന്ന പോലെ കുറെ ഓർമ്മകൾ കുറച്ചു മുഖങ്ങൾ
അവന്റെ മുന്നിലൂടെ മിന്നി മാഞ്ഞു പോയി
ആ ഇടം അവൻ തിരിച്ചറിയുന്നു
"അതെ ഇതെന്റെ പ്രണയ തീരം എന്റെ പ്രണയിനിയുടെ ഇഷ്ട്ട തീരം "
അവന്റെ പ്രണയം പൂവണിഞ്ഞതിവിടെയാണ്,പ്രണയിനിക്കൊപ്പം ഇണ
കുരുവികളായി പറന്നു നടന്നതിവിടെയാണ്
ആ മനോഹര നാളുകളിലും ഈ വാക പൂത്തുലഞ്ഞു നിന്നിരുന്നതായി
"അതെ ഇതെന്റെ പ്രണയ തീരം എന്റെ പ്രണയിനിയുടെ ഇഷ്ട്ട തീരം "
അവന്റെ പ്രണയം പൂവണിഞ്ഞതിവിടെയാണ്,പ്രണയിനിക്കൊപ്പം ഇണ
കുരുവികളായി പറന്നു നടന്നതിവിടെയാണ്
ആ മനോഹര നാളുകളിലും ഈ വാക പൂത്തുലഞ്ഞു നിന്നിരുന്നതായി
അവൻ ഓർക്കുന്നു , അവളന്ന് നൽകിയ ആ കുഞ്ഞു വാകപ്പൂമണം
ഇന്നും അവനു സുപരിചിതം .വാകമരത്തിലെ ഓരോ പൂവിതളുകളിലും
ഇന്നും അവനു സുപരിചിതം .വാകമരത്തിലെ ഓരോ പൂവിതളുകളിലും
അവന്റെ പ്രണയിനിയുടെ മുഖം കാണുവാൻ അവനു
കഴിയുമായിരുന്നു ,അത് കൊണ്ട് തന്നെയാകണം അവളെ പോലെ തന്നെ
കഴിയുമായിരുന്നു ,അത് കൊണ്ട് തന്നെയാകണം അവളെ പോലെ തന്നെ
ആ വാകമരത്തിനെയും അവൻ പ്രണയിച്ചിരുന്നത് .
കണ്ടെത്തിയ ഭൂമിയിലെ അവരുടെ ഏഥൻ തോട്ടമാണ്
കോളേജിന്റെ പരിസരത്തുള്ള ആ വാകമരച്ചോട്..
പ്രണയ പരവശനായി അലഞ്ഞ നാളുകളുടെ ഓർമയിലൂടെ
അലയവെ മനസവന്റെ കണ്ണുകളെ
ബഞ്ചിലെ കൈപ്പിടിയിലേക്ക് കൊണ്ട് നിർത്തി
പണ്ടെങ്ങോ അവിടെയായി കുറിച്ച് വെച്ച അക്ഷരങ്ങൾ അവൻ
തേടികണ്ടെത്തിയെങ്കിലും വായിക്കാൻ കഴിഞ്ഞില്ല
പക്ഷെ പ്രണയാദ്രമായ ഏതോ ഒരു ഒത്തു ചേരലിൽ
അവിടെയായി കുറിച്ചിട്ട ആ വരികൾ അവന്റെയുള്ളിലായി
ആരോ മന്ത്രിച്ചു കൊടുക്കുന്നുണ്ടായിരുന്നു...
""നിൻ മുഖ പടങ്ങളിൽ തട്ടി മണ്ണിലായി പൊഴിഞ്ഞു വീഴുന്ന
ഈ വാകയിലെ ഓരോ പൂവിതളുകളും ആ ചുണ്ടിലായി
നിനക്ക് ഞാനേകുന്ന ചുട് ചുംബനങ്ങൾ ,ഈ പൂവാകയുടെ
മാദക ഗന്ധത്തിൽ ഉൾകൊണ്ടിരിക്കുന്നതോ എന്റെ പ്രണയ
നിശ്വാസവും ..ഒരിക്കലും പിരിയുവാനകില്ലെനിക്ക് നിന്നെയും
പിന്നെയീ വാക മരച്ചോടിനെയും ... ""
ഓർമ്മകൾ ഓരോന്നായി അവനെ തേടിയെത്തിക്കൊണ്ടിരിക്കുന്നു.
ബഞ്ചിൽ നിന്നും മെല്ലെ എണീറ്റ് അനന്തതയിലേക്ക് കണ്ണ്നട്ടു
നിൽക്കവേ ഓർമമയവനെ വീട്ടിലേക്കുള്ള വഴിയിലേക്ക്
കൈ പിടിച്ചു കൊണ്ട് പോയി .മെല്ലെ മെല്ലെ ചുവടുകൾ
വെച്ച് കണ്മുന്നിൽ തെളിഞ്ഞു വന്ന വഴിയിലൂടെ
മുന്നിലേക്ക്നീങ്ങി . ഓർമ്മകൾ തെളിയവേ വീട്ടിലെത്താനുള്ള
അവന്റെ വ്യഗ്രതയും കൂടുന്നു ചുവടുകൾ ദ്രുതഗതിയിൽ
മുന്നോട്ടു നീങ്ങി .യാത്ര മദ്ധ്യേ കണ്ട
കാഴ്ച്ചകളിലൊക്കെയും അവന്റെ ഓർമ്മകൾ നിറഞ്ഞു
വിജ്ഞാതിന്റെയും ,വികൃതിയുടെയും ആദ്യാക്ഷരങ്ങൾ
കുറിച്ച സ്കൂൾ അങ്കണവും
കുറിച്ച സ്കൂൾ അങ്കണവും
കൂട്ടുകാരുമായി കളിച്ചു മറിഞ്ഞ കുളക്കടവും , സ്നേഹ ബന്ധങ്ങൾക്ക്
ദ്രിഡതയേകിയ അരയാൽ ചോടും കടന്നു പോകുമ്പോൾ ഓർമയുടെ
താളുകൾ ഓരോന്നായി മറിച്ചു വായിക്കുകായിരുന്നു അവൻ.

വീട്ടിലേക്കുള്ള ചുവടു വെപ്പിന് വേഗത കൂടി വരുന്നു തന്റെ സ്നേഹം
അവിടെയാണ് കുടി കൊള്ളുന്നതെന്ന് അവന്റെ ഓർമകൾക്ക്
വ്യക്തമായ ധാരണയുണ്ടായിരുന്നു.അതെ അവന്റെയമ്മയെന്ന സ്നേഹം .
ആ മുഖം കാണുവാനുള്ള വെമ്പൽ ,അവന്റെ വേഗത
കൂട്ടി കൊണ്ടിരുന്നു അവന്റെ ആശങ്കകൾക്ക് ആശ്വാസം പകരാൻ
അവന്റെ അമ്മക്ക് മാത്രമേ കഴിയുമായിരുന്നുള്ളു .

ഒടുവിലായി വീടെത്തി ,ഗേറ്റ് തള്ളി തുറന്നു അകത്തേക്കോടവേ
മുറ്റത്തെ ജനകൂട്ടം അവന്റെ കണ്ണിൽ നിന്നും മിന്നി

ഒടുവിലായി വീടെത്തി ,ഗേറ്റ് തള്ളി തുറന്നു അകത്തേക്കോടവേ
മുറ്റത്തെ ജനകൂട്ടം അവന്റെ കണ്ണിൽ നിന്നും മിന്നി
മാഞ്ഞു പോയി വീടിനുള്ളിൽ നിന്ന് ആരുടെയൊക്കെയോ
കരച്ചിൽ കേൾക്കുന്നുണ്ട് .വീട്ടിലെന്തോ ആപത്തു സംഭവിച്ചിരിക്കുന്നു
അവൻ മനസ്സിലുറപ്പിച്ചു.അവന്റെ ആദി കൂടി .കണ്ണിൽ
വീണ്ടും ഇരുട്ട് കയറും പോലെ അലറി വിളിക്കണമെന്നുണ്ട്
പക്ഷേ അവനതിനു
കഴിയുന്നില്ല .മുന്നിലെ വാതിൽ പടിയിൽ കൈകൾ താങ്ങി
നിന്ന് അവൻ കിതപ്പകറ്റുകയാണ് .കിതപ്പ് മാറാനുള്ള ക്ഷമ
അവനുണ്ടായിരുന്നില്ല ഇടറിയ ശബ്ധത്തിൽ സർവ്വ
ശകതിയുമെടുത്തവൻ അലറി വിളിച്ചു..
" ഉമ്മാ ...എവിടാ നിങ്ങൾ ഞാൻ വന്നു ..."
ആരും അവനെ ശ്രദ്ധിക്കുന്നില്ല എല്ലാ മുഖങ്ങളിലും കണ്ണുനീർ
മാത്രം. ഉയരുന്ന നിലവിളി ശബ്ദങ്ങൾ കേട്ട് അവൻ പകച്ചു നിന്നു എന്ത്
ചെയ്യണമെന്നറിയാതെ ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു
" എന്താ ഇവിടെ ? എന്താ പറ്റിയെ ആരെങ്കിലും ഒന്ന് പറയുന്നുണ്ടോ
എന്റെ ഉമ്മ എവിടെ ..? "
അവന്റെ ചോദ്യങ്ങൾക്ക് അവിടെ മറുപടിയില്ല .അവൻ
ഉള്ളിലേക്ക് ഓടി കയറി ഒരു വശത്ത് ചങ്കു പൊട്ടി കരയുന്ന
അവന്റെ പിതാവിനെ കണ്ടു കുറച്ചു മാറി അവന്റെ
പെങ്ങന്മാർ രണ്ടു പേരും കരഞ്ഞു തളർന്നു വാടി കൊഴിഞ്ഞു വീണ
പൂക്കൾ പോലെ കിടക്കുന്നുണ്ട് .. ആരും അവനോടു ഒന്നും മിണ്ടുന്നില്ല
അവനെ കണ്ടതായി പോലും ഭാവിക്കുന്നില്ല . വീണ്ടും
ഒച്ച വെച്ച് അലറി കരഞ്ഞു കൊണ്ട് ആൾക്കൂട്ടത്തിനിടയിൽ
അവന്റെ അമ്മയുടെ മുഖം തേടി കൊണ്ടിരുന്നു
വയ്കാതെ തന്നെ അകലെ ഒരു മൂലയിലായി
അനന്തതയിലേക്ക് കണ്ണ് നട്ടു ഇരിക്കുന്ന അമ്മയുടെ മുഖം
അവൻ കണ്ടു തിരിച്ചു കിട്ടിയ പുതു ജീവനുമായി
അവരുടെ അരികിലേക്ക് അവൻ ഓടിയടുത്തു .
അവിടെ അവൻ കണ്ട എല്ലാ മുഖങ്ങളിലും കണ്ണീരിന്റെ
നനവുണ്ടായിരുന്നു അവന്റെ അമ്മയുടെ മുഖത്ത് മാത്രം
അവനതു കണ്ടില്ല അനന്തതയിലേക്ക് നോക്കി
നിർവികാരയായി ഇരിക്കുകയാണ് അവർ .
അവൻ മുന്നിൽ വന്നു നിന്നിട്ടും അവരുടെ കണ്ണുകൾ
അകലേക്കു തന്നെയായിരുന്നു അതവനെ അസ്വസ്ഥനാക്കി
അമ്മയുടെ കണ്ണുകൾ പിന്തുടർന്നവൻ മുന്നിലേക്ക് നീങ്ങി.
കണ്ടു അവന്റെയെല്ലാമായ മാതാപിതാവിനും സഹോദരങ്ങൾക്കും
ഒരാപത്തും സംഭവിച്ചില്ലല്ലോ എന്ന സമാധാനത്തിൽ ശ്വാസമടക്കി
പിടിച്ചവൻ ആ ശവ ശവ ശരീരത്തിന്റെ അരികിലേക്ക് നീങ്ങി
ഭീതിയോടെ ആ മുഖത്തേക്ക് നോക്കി ..ഒരു നിമിഷം അവനു
ചുറ്റും ലോകം ശൂന്യമായ പോലെ ഒരു ഞെട്ടലോടെ അവൻ
പിറകിലേക്കാഞ്ഞു.
ചുറ്റും കൂടി നിന്നവർ കണ്മുന്നിൽ നിന്ന് മാഞ്ഞു പോയ പോലെ
ഇരുൾ വീണ മരുവിൽ ഏകനായ അവസ്ഥ .കഴിഞ്ഞ നാളുകളിലെ
ഓർമ്മകൾ മുഴുവൻ കണ്മുന്നിലൂടെ ശര വേഗത്തിൽ മിന്നി മാഞ്ഞു
പോകുന്നു . ഓർമയിലെ സംഭാഷണങ്ങളുടെ വേഗത തലയ്ക്കു ചുറ്റും
വട്ടമിട്ടു പറക്കുന്ന തേനീച്ചയെ പോലെ അവനെ
അസ്വസ്ഥനാക്കി കൊണ്ടിരുന്നു .
അരികിലെക്കോടി.അവർക്കരികിലായി അവനിരുന്നു
മെല്ലെ മുഖമുയർത്തി നിറ കണ്ണുകളോടെ അമ്മയോടായി പറഞ്ഞു..
" നിങ്ങളെയൊന്നും വിട്ട് ഞാൻ പോകില്ല ഉമ്മാ .. ആ കിടക്കുന്നതെനന്റെ
ശരീരമല്ല ഞാൻ മരിച്ചിട്ടില്ല ,എനിക്ക് മരിക്കണ്ടാ .. എന്നെ സ്നേഹിക്കുന്നവരെ
വിട്ടെനിക്കെവിടെയും പോകണ്ടാ ... "
അതൊന്നും അവരുടെ ചെവികളിൽ എത്തില്ലായെന്ന സത്യം
ഉൾക്കൊള്ളാനാകാതെ അവനതു ആവർത്തിച്ചു കൊണ്ടിരുന്നു ...
ബൈക്ക് എടുത്ത് പ്രണയിനിയെ കാണാൻ
ഇറങ്ങി തിരിച്ചു . കാലം അവന് വേണ്ടി കരുതി വെച്ചിരുന്നത്
അപകട മരണമായിരുന്നിരിക്കണം വാക മരത്തിനടുത്തായുള്ള
കൊടും വളവിൽ വെച്ച് ഏതോ വാഹനം അവന്റെ ബൈക്കിനെ
ഇടിച്ചു തെറിപ്പിക്കുകായിരുന്നു റോഡിൽ ചോര വാർന്നു
കിടക്കുമ്പോൾ അവന്റെ കാഴ്ച അകലെ വാക മരത്തിലെത്തിനിന്നു ..
പതിയെ കണ്ണുകളടയുമ്പോൾ അവസാനമായി
അവൻ മൊഴിഞ്ഞ വാക്കും കണ്ട മുഖവും സ്നേഹ നിധിയായ
അവന്റെ അമ്മയുടെതായിരുന്നു.മോർച്ചറിയുടെ ഇരുട്ട് മുറിയിൽ
നിന്നും ഇറങ്ങിയോടുമ്പോൾ അവൻ അറിഞ്ഞിരുന്നില്ല അവന്റെ
ശരീരം ഇന്നവന് സ്വന്തമല്ലെന്ന് ..
അവൻ അറിയാതെ ജീവൻ അവന്റെ ശരീരത്തെ
വിട്ടകന്നിരിക്കുന്നു.വിധി തന്നോട് ചെയ്ത ക്രൂരതയുടെ കാരണം
അവനറിയില്ലായിരുന്നു ഓർമ വെച്ച നാൾ മുതൽ നന്മയുടെയും
സത്യത്തിന്റെയും സ്നേഹത്തിന്റെയും പാതയിലൂടെ മാത്രമാണ്
അവൻ സഞ്ചരിച്ചത് അല്ല ആ വഴിയിലൂടെ മാത്രമേ അവന്റെയമ്മ
അവനെ കൈ പിടിച്ചു നടത്തിയിട്ടുള്ളു .
ഒരുപാട് സ്നേഹം നൽകി ദൈവമെന്നെ സന്തോഷിപ്പിച്ചത്
ഇതിനായിരുന്നോ എന്നവൻ ചിന്തിച്ചു.മരണമെന്ന സത്യത്തെ
ഉൾകൊള്ളാനാകാതെ നിർ വികാരനായി അമ്മയുടെ
കണ്ണുകളിലേക്കു നോക്കിയവനിരുന്നു.
അവനെ സ്നേഹിക്കാനും അവനു സ്നേഹിക്കാനും എന്നും
ഒരുപാട് പേർ അവനു ചുറ്റുമുണ്ടായിരുന്നു പക്ഷെ അവൻ
ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചതും ,അവനെ ഏറ്റവും
കൂടുതൽ സ്നേഹിച്ചതും അവന്റെ അമ്മ ആയിരുന്നു.ഒരു തുള്ളി
കണ്ണ് നീർ പൊഴിക്കാതെ തന്റെ ശവ ശരീരം അകലെ നിന്ന് നോക്കി ഉരുകി
തീരുന്ന ആ അമ്മയുടെ നെഞ്ചകം ആ കണ്ണുകളിൽ അവൻ കണ്ടു.
അമ്മയെ പിരിഞ്ഞിരുന്നിട്ടില്ല അവൻ .അവനെ പിരിയുക
എന്നത് ആ അമ്മയ്ക്കും അസ്സഹനീയമായ കാര്യമായിരുന്നു.തന്റെ ഈ
വേർപാട് അമ്മയെങ്ങിനെ സഹിക്കുമെന്നു ചിന്തിച്ചിരിക്കവെ എവിടെ
നിന്നോ ഒരു ശബ്ദം അവന്റെ കാതുകളിലേക്കെത്തി
"മോനെ നീ എവിടായിരുന്നു "
അവൻ മുഖമുയർത്തി അമ്മയുടെ മുഖത്തേക്ക് നോക്കി
ഇല്ല അമ്മ മിണ്ടുന്നില്ല അമ്മക്ക് എന്നെ കാണാൻ കഴിയില്ല എന്റെ സ്വരം
കേൾക്കാൻ കഴിയില്ല എല്ലാം എന്റെ തോന്നലുകൾ !!
ചിന്തകളിലേക്ക് വീണ്ടും മടങ്ങാൻ തുടങ്ങവേ ഒരിക്കൽ കൂടി ആ ശബ്ദം
അവനെ വിളിച്ചുണർത്തി
" എണീക്കെടാ നമുക്ക് പോകാൻ സമയമായി "
ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേക്ക് അവൻ തിരിഞ്ഞു നോക്കി
അരികിലായി അവനെ നോക്കി ചിരിച്ചു കൊണ്ട് ഒരു മാലാഖയെ പോലെ
അവന്റെ അമ്മയുടെ രൂപം .അടുത്തിരുന്ന അമ്മയെ അവൻ വീണ്ടും നോക്കി
അപ്പോഴും ആ കണ്ണുകൾ മകന്റെ ശവ ശരീരത്തിലേക്ക് ഉറ്റു നോക്കുക
തന്നെയാണ്..എന്ത് സംഭവിക്കുന്നന്നറിയാതെ അവൻ കണ്ണ് മിഴിച്ചിരിക്കവേ
അവന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അവനെ തേടിയെത്തി.
" കണ്ണ് മിഴിക്കണ്ട മോനെ നിന്റെ അമ്മ തന്നെയാ എന്നെ പറ്റിച്ചു തനിച്ച് കടന്നു
കളയാമെന്നു കരുതിയോ നീ ?? നിന്നെ വേർപിരിഞ്ഞിരിക്കാൻ എനിക്കാകില്ല
ഇനിയുള്ള യാത്രയിലും ഞാനുണ്ടാകും നിന്റെ കൂടെ !!!! "
നന്മയുടെയും സ്നേഹത്തിന്റെയും ,സന്തോഷത്തിന്റെയും മരണമില്ലാ
ലോകത്തേക്ക് യാത്രയാകാൻ തയ്യാറായിരിക്കുന്നു..
എന്ന സത്യം അവൻ തിരിച്ചറിഞ്ഞു .മകന്റെ ശവ ശരീരം അകലെ
എന്ന സത്യം അവൻ തിരിച്ചറിഞ്ഞു .മകന്റെ ശവ ശരീരം അകലെ
മാറി നോക്കിയിരിക്കുമ്പോൾ ആ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നില്ല അവർ
നില വിളിച്ചു കരഞ്ഞിരുന്നില്ല മകന്റെ വേർപാടിൽ ഉള്ളിൽ ആളി കത്തിയ
തീയിൽ എരിഞ്ഞടങ്ങുകയായിരുന്നു അവർ .
മകനില്ലാത്ത ലോകത്ത്ജീവിക്കുക എന്നത് അവർക്കും
അസാദ്ധ്യമായകാര്യമായിരുന്നിരിക്കണം .

വയ്കാതെ തന്നെ അവരെ കൂട്ടി കൊണ്ട്
പോകാൻ ദൈവ ദാസിമാർ ഭൂമിയിലേക്ക് പറന്നിറങ്ങി .
അമ്മയുടെ വിരൽ തുമ്പിൽ മുറുകെ പിടിച്ച് , ഭൂമി വിട്ട്
പറന്നകലവേ ഒരു മൂലയിൽ ആരുമറിയാതെ ജീവൻ നഷ്ട്ടമായ അമ്മയുടെ
ശരീരം വശത്തേക്ക് മറിഞ്ഞു വീഴുന്നതും,അകാലത്തിൽ പൊലിഞ്ഞു പോയ
ചങ്ങാതിയുടെ വേർപാടിൽ മനം നൊന്ത് വിതുംബുന്ന സുഹൃത്തുക്കളെയും
സഹോദരന്റെ വേർപാട് താങ്ങുവാനാകാതെ ബോധമറ്റു വീണ
സഹോദരങ്ങളെയും ,ആറ്റു നോറ്റുണ്ടായ മകന്റെ വേർപാടിൽ
ഹൃദയം പൊട്ടി കരയുന്ന അവന്റെ പിതാവിനെയും അവൻ
കണ്ടു..അതിനിടയിലായി അവൻ അവന്റെ പ്രണയത്തെ
തിരഞ്ഞു പക്ഷെ അവിടെങ്ങും അവളുണ്ടായിരുന്നില്ല..
അവസാനമായി തന്റെ പ്രണയിനിയെക്കൂടി കാണുവാനാകാത്ത
നൊമ്പരവും പേറി അകലേക്ക് പറന്നകലവെ താഴെ
വാക മരത്തിനു സമീപമായി വഴിയോരത്ത് നിന്നിരുന്ന പടുമരങ്ങൾ
നിലം പൊത്തി വീഴുന്നതവൻ കണ്ടു വികസന പദ്ധതികളുടെ ഭാഗമായി
പാഴ് വൃക്ഷങ്ങളെന്നു മുദ്ര കുത്തി അവയെ മുറിച്ചു മാറ്റുകയാണ്
ഒരു പറ്റം മൂഡ മനുഷ്യ ജന്മങ്ങൾ താൻ ജീവന് തുല്യം സ്നേഹിച്ച
പൂവാകക്കും നാളെ ഇത് തന്നെയാണ് സംഭവിക്കുക എന്ന സത്യം
അവൻ തിരിച്ചറിഞ്ഞു. നിസ്സഹായതയോടെ ഒന്ന് കൂടി ആ വാകയിലേക്ക്
അവന്റെ കണ്ണുകൾ നീങ്ങവെ താഴെ ബഞ്ചിലായി അവൻ അവന്റെ
പ്രണയത്തെ കണ്ടു അരികിലായി അവളുടെ അധരങ്ങളിൽ
ചുംബനം ചാർത്തി മറ്റൊരുവനെയും ,
ജീവന്റെ ജീവനായി കരുതിയ പ്രണയാത്തെ കണ്ട് ജീവൻ കൊടുത്തു
സ്നേഹിച്ച പ്രണയിനിയെ കണ്ട് ഒരു നിമിഷം അവൻ വാചാലനായി.
നിറ കണ്ണുകളോടെ അവൻ അവന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി
ഒരു പുഞ്ചിരിയോടെ അവർ അവന്റെ നെറുകിൽ തഴുകി സമാധാനിപ്പിച്ചു .
" ഭൂമിയിൽ ശേഷിക്കുന്ന ബന്ധങ്ങൾക്കും ബന്ധനങ്ങൾക്കും വിട
നൽകുവാൻ സമയമായി . നീ കണ്ടില്ലേ .. ?? അവർ വെട്ടി വീഴ്ത്തുന്ന ഓരോ
വൃക്ഷങ്ങൾക്കും പകരമായി നന്മയുള്ള ഒരോ മനുഷ്യനെ ദൈവം
അദ്ധേഹത്തിന്റെ അരികിലേക്ക് വിളിപ്പിക്കും .ഒടുവിലായി ഭൂമിയിൽ
ശേഷിക്കുന്ന നന്മ തിരിച്ചറിയാത്ത ,സ്നേഹത്തിന്റെ വിലയറിയാത്ത
,കപടത മാത്രം കൈമുതലായുള്ള നീ ജീവന്റെ ജീവനായി കരുതിയ നിന്റെ
പ്രണയിനിയെപ്പോലുള്ള മൂഡ ജന്മങ്ങളോടൊപ്പം ആ ഭൂമിയും
എന്നന്നേക്കുമായി ഇല്ലാതെയാകും . "
അമ്മയുടെ വാക്കുകളിലെ സത്യമുൾക്കൊണ്ട് ഭൂമിയിൽ അവനു ഏറ്റവും
വിലപ്പെട്ടതായിരുന്ന സ്വത്തുമായി അവൻ അനന്തതയിലേക്ക് പറന്നകന്നു
മരണത്തിലും മകനെ വേർപിരിയാനാകാതെ കൂടെ അവന്റെയമ്മയും





















mother and child love is always true love....
ReplyDeleteനമസ്ക്കാരം
ReplyDelete